NEWS
അമിത് ഷാ പ്രതിഷേധങ്ങള്‍ക്ക് അതീതനായ ദൈവമല്ല കെ.സി. വേണുഗോപാല്‍
28/09/2026 06:32 PM IST
സണ്ണി ലുക്കോസ്

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെക്കുറിച്ചും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ജന്തര്‍ മന്തറിലെ പെല്ലറ്റ് ആക്രമണത്തില്‍ പാര്‍ലമെന്റില്‍ മറുപടി പറയാതെ ഒളിച്ചോടിയ ആളാണ് അമിത് ഷാ. ഗ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിഷേധങ്ങള്‍ക്ക് അതീതനായ ദൈവമൊന്നുമല്ല ആഭ്യന്തരമന്ത്രിയെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










